കൊച്ചി: പറവൂര്‍ താലൂക്കില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് അദാലത്തില്‍ ഇന്നലെ 386 പേര്‍ പകര്‍പ്പ് സര്‍ട്ടിഫിക്കറ്റുകള്‍ നേടി. ആലങ്ങാട്, കരുമാല്ലൂര്‍, കടുങ്ങല്ലൂര്‍, ഏലൂര്‍ എന്നീ വില്ലേജുകള്‍ക്കായാണ് ഇന്നലെ അദാലത്ത് നടത്തിയത്. നീറിക്കോട് കവല സഹകരണ ബാങ്കില്‍ നടന്ന അദാലത്തില്‍ നിരവധി പേര്‍ പകര്‍പ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായെത്തി.

ആധാര്‍ കാര്‍ഡ് 112, ഡിജി ലോക്കര്‍ 1 91, എസ് എസ് എല്‍ സി 39, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് 42, ആധാരം 52, റേഷന്‍ കാര്‍ഡ് 34, ആര്‍ സി ബുക്ക്, ലൈസന്‍സ് 82, ജനനമരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ 13 എന്നിങ്ങനെയാണ് ഇന്നലെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍. പറവുര്‍ താലൂക്കിലെ രണ്ടാം ദിന അദാലത്തായിരുന്നു ഇന്നലെ.