കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും മണ്ണാര്‍ക്കാട് അഹല്യ കണ്ണാശുപത്രിയും സംയുക്തമായി കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഫെബിന്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ രാമചന്ദ്രന്‍ അധ്യക്ഷനായി. 167 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. അതില്‍ 18 പേര്‍ക്ക് തുടര്‍പരിശോധനയും രണ്ട് പേര്‍ക്ക് ശസ്ത്രക്രിയയും നിര്‍ദേശിച്ചു. ഒരു ഡോക്ടറും അഞ്ച് ജീവനക്കാരും അടങ്ങുന്ന സംഘമാണ് ക്യാമ്പില്‍ പങ്കെടുത്തത്. നേത്ര പരിശോധനയ്ക്ക് പുറമെ രക്തസമ്മര്‍ദ്ദ പരിശോധനയും നടത്തിയിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. ഷാജിത, ജനപ്രതിനിധികള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രമീള, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഹേമ, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
