അസി. പ്രൊഫസർ താൽക്കാലിക ഒഴിവ്

പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ മെയ് നാലിന് രാവിലെ 10.30ന് കോളേജിൽ നടക്കും. യോഗ്യത 60% മാർക്കോടെ ബിരുദാനന്തര ബിരുദം (എം എസ് സി/എം സി എ/എം ടെക്). നെറ്റ് ഉള്ളവർക്ക് മുൻഗണന. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകുക.

രേഖകൾ സമർപ്പിക്കണം

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ കമ്പ്യൂട്ടറൈസേഷന്റെ  ഭാഗമായി, ക്ഷേമനിധി ബോർഡ് അംഗങ്ങൾ ക്ഷേമനിധി പാസ് ബുക്ക,്  ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, അംഗത്തിന്റെ ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ടോ അല്ലാതായോ ബോർഡിന്റെ കോഴിക്കോട് റീജിയണൽ ഓഫീസിൽ സമർപ്പിക്കണം. പെൻഷൻ വാങ്ങുന്നവരും മുമ്പ് രേഖകൾ സമർപ്പിച്ചവരും വീണ്ടും സമർപ്പിക്കേണ്ടതില്ല. ഫോൺ: 0495 2371295.

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 1999 ഒക്ടോബർ മുതൽ 2022 ആഗസ്റ്റ് കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി സർക്കാർ ഉത്തരവ് പ്രകാരം രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കാം. എംപ്ലോയ്മെന്റ്എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ്/നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവ പ്രസ്തുത കാലയളവിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാക്കാൻ  സാധിക്കാതെ വന്ന ഉദ്യോഗാർഥികൾക്കും  മെഡിക്കൽ കാരണത്താലും ഉപരിപഠനാർത്ഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽനിന്ന് വിടുതൽ ചെയ്തവർക്കും സീനിയോറിറ്റി പുനസ്ഥാപിക്കാം. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. ഓൺലൈനായും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ  കാർഡ് സഹിതം നേരിട്ടും പുതുക്കാം.  വെബ്സൈറ്റ്: www.eemployment.kerala.gov.in.

അധ്യാപക ഒഴിവ്

കണ്ണൂർ ഗവ.എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് മൂന്നിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് കോളേജിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും.

കുഴൽകിണർ: റിഗ്ഗുകളും ഏജൻസികളും 

രജിസ്റ്റർ ചെയ്യണം

ജില്ലയിൽ കുഴൽക്കിണർ, ഫിൽറ്റർ പോയിന്റ് കിണർ, ട്യൂബ് വെൽ എന്നീ കിണറുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മുഴുവൻ യന്ത്രങ്ങളും റിഗ്ഗുകളും ഭൂജല വകുപ്പിന് കീഴിൽ  മെയ് 15നകം  രജിസ്റ്റർ ചെയ്യണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഭൂജല ഓഫീസർ അറിയിച്ചു. കാലാവധി അവസാനിച്ച കുഴൽ കിണർ നിർമ്മാണ റിഗ്ഗുകളും രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷ നൽകണം. അപേക്ഷാ ഫോറം പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭൂജല വകുപ്പ് ജില്ലാ ഓഫീസിൽ നിന്നും 1000 രൂപക്ക് ലഭിക്കും. ഭൂജല അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത റിഗ്ഗ് ഉപയോഗിച്ച് കുഴൽ കിണർ നിർമ്മിച്ചാൽ റിഗ്ഗിന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും.  ഫോൺ: 0497 2709892.

ജോലി ഒഴിവുകൾ

കൊല്ലം ജില്ലയിലെ മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി (ജൂനിയർ) ഫിസിക്സ് തസ്തികയിൽ കേൾവി വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത  ഒരു സ്ഥിരം ഒഴിവ്  നിലവിലുണ്ട്. സെക്കന്റ് ക്ലാസ്സോടെയുള്ള എം എസ് സി ഫിസിക്സ്, ഫിസിക്കൽ സയൻസിലുള്ള ബി എഡ്, എം എഡ്/ എംഫിൽ/സെറ്റ്/ നെറ്റ് എന്നിവയാണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.
കൊല്ലം ജില്ലയിലെ മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി (സീനിയർ) ഫിസിക്സ് തസ്തികയിൽ കേൾവി വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ്  നിലവിലുണ്ട്.
50 ശതമാനം മാർക്കോടെ ഫിസിക്സിലുള്ള എം എസ് സി ബിരുദം, ഫിസിക്കൽ സയൻസിലുള്ള ബി എഡ്, എം എഡ്/ എംഫിൽ/സെറ്റ്/ നെറ്റ് എന്നിവയാണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.
നിശ്ചിത യോഗ്യതയുള്ള തൽപരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ  യോഗ്യത, ഭിന്നശേഷിത്വം എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം മെയ് എട്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി  ഹാജരാക്കണം.

പാർക്കിംഗ് നമ്പർ: വാഹന രേഖകൾ പരിശോധിക്കുന്നു

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തോട്ടട എസ് എൻ കോളേജ് ഗ്രൗണ്ടിൽ രാവിലെ 9.30 മുതൽ 11 മണി വരെയുള്ള സമയത്ത് വാഹനങ്ങളുടെ രേഖകൾ പരിശോധന നടത്തുന്നു. കോർപ്പറേഷൻ പരിധിയിൽ പാർക്കിങ് നമ്പർ അനുവദിച്ച ഓട്ടോറിക്ഷകളുടെ ഉടമസ്ഥൻമാർ വാഹനത്തിന്റെ രേഖകൾ സഹിതം നിശ്ചിത തീയതികളിൽ ഹാജരാകണം.  തീയതി, പാർക്കിങ് നമ്പർ എന്ന ക്രമത്തിൽ.
മെയ് രണ്ട്-1901 മുതൽ 2000 വരെ, നാല്-1801 മുതൽ 1900 വരെ, അഞ്ച്-1701 മുതൽ 1800 വരെ, ആറ്-1601 മുതൽ 1700 വരെ, എട്ട്-1501 മുതൽ 1600 വരെ, ഒമ്പത്-1401 മുതൽ 1500 വരെ, 11ന് 1301 മുതൽ  1400 വരെ. 12ന്-1201 മുതൽ 1300 വരെ. ബാക്കിയുള്ള വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുന്ന തീയതി ആർ ടി ഓഫീസിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതാണെന്ന് ആർടിഒ അറിയിച്ചു. നിശ്ചിത തീയതിയിൽ പരിശോധനക്ക് ഹാജരാക്കുവാൻ സാധിക്കാത്ത വാഹന ഉടമകൾക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം അനുവദിക്കുന്നതാണ്.
പെർമിറ്റിലുള്ളതു പ്രകാരം പാർക്കിങ് പ്ലേസ് മുൻഭാഗത്ത് ഇടതുവശത്തായി എഴുതണം.  കണ്ണൂർ ടൗൺ പാർക്കിങ് ഉള്ള വണ്ടികൾ മാത്രം മുൻഭഗത്ത് ഗ്ലാസ് ഫ്രെയിം മുതൽ താഴോട്ട് മഞ്ഞനിറം അടിച്ചിരിക്കണം.  കൂടാതെ കോർപ്പറേഷൻ എബ്ലം വരച്ച്  പാർക്കിങ് നമ്പർ രേഖപ്പെടുത്തണം.  വാഹനത്തിന്റെയും പെർമിറ്റിന്റെയും അസ്സൽ രേഖകൾ പരിശോധനാ സമയത്ത്  ഹാജരാക്കണം.  ഫോൺ: 0497 2700566.

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ  പടിപ്പുര ഗേറ്റിനു സമീപമുള്ള കുഴൽ കിണറിൽ നിന്നും വെള്ളം പമ്പ് ചെയുന്നതിനുള്ള ബോർവെൽ പമ്പും, മറ്റു സാധനസാമാഗ്രികളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

കോളേജിലെ ഇലക്ടോണിക് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിപാർട്ട്മെന്റ് ലാബുകളിൽ കൺസ്യൂമബിൾസ് ഐറ്റം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മെയ് ഒമ്പതിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ അഡ്വാൻസ് മാനുഫാക്ചറിങ് ലാബിന്റെ കോ ഓർഡിനേറ്റ് മെഷറിങ് മെഷിൻ സർവീസ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മെയ് 10ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

സ്റ്റാഫ് നഴ്സ് നിയമനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്സിങ് ആന്റ് മിഡ് വൈഫറി/ ബി എസ് സി/ എം എസ് സി നഴ്സിങ്.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് അഞ്ചിന് രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

റേഡിയോഗ്രാഫര്‍ ഒഴിവ്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍(എക്‌സ്‌റേ/സിടി യൂണിറ്റ്) തസ്തികയില്‍ താല്‍ക്കാ ലിക നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്നും റേഡിയേഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ. ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് ഒമ്പതിന്  രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫാര്‍മസിസ്റ്റ് ഒഴിവ്കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ്ടു/വി എച്ച് സി, ഡിപ്ലോമ ഇന്‍ ഫാര്‍മസി/ബിഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 11ന്  രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നെടിയേങ്ങ അംശം ദേശത്ത് റീ സ 25/1 എ യില്‍ പെട്ട 0.0405 ഹെക്ടര്‍ സ്ഥലം മെയ് 30 ന് രാവിലെ 11 മണിക്ക് നെടിയേങ്ങ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലും നെടിയേങ്ങ വില്ലേജ് ഓഫീസിലും ലഭിക്കും.

ടെണ്ടര്‍

ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ  പാട്യം ചെറുവഞ്ചേരി ഡേ കെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം വാടകക്കെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12 രാവിലെ 12 മണി. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി എം എച്ച് പിയുടെ ഓഫിസില്‍ ലഭിക്കും.

ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ പയ്യന്നൂര്‍ – മുത്തത്തിയിലെ  പകല്‍വീട് അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറുകാര്‍/ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മെയ് 12ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി എം എച്ച് പിയുടെ ഓഫിസില്‍ ലഭിക്കും.

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വത്സന്‍ കട, ഭാരത് പ്ലൈവുഡ്, പൊയ്തുംകടവ്, പോര്‍ട്ട് റോഡ്   എന്നീ ഭാഗങ്ങളില്‍ മെയ് 29 ശനി രാവിലെ 7.15 മുതല്‍ ഒമ്പത് മണി വരെയും പാലോട്ട് തെരു, അഞ്ചു ഫാബ്രിക്‌സ്, വന്‍കുളത്ത് വയല്‍, മാര്‍വ ടവര്‍, ടൈഗര്‍ മുക്ക്, ഇ എസ് ഐ, പി വി എന്‍, ഹില്‍ ടോപ്, ഒലടത്ത്താഴ, ചര്‍ച്ച്, ഉപ്പായി ചാല്‍, നാഷണല്‍ പ്ലൈ, ചക്കിപ്പീടിക എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതച്ചാല്‍, മുദ്രാക്ലബ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയും കുടുക്കി മെട്ട ട്രാന്‍സ്ഫോര്‍മറിന്റെ കൈതച്ചാല്‍ ഭാഗങ്ങളില്‍ ഭാഗികമായും  വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അടൂര്‍ വായനശാല, കാടാച്ചിറ എച്ച് എസ്, റിലയന്‍സ് കാടാച്ചിറ(ഓഫീസ് പരിസരം) എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് വലിയ പള്ളി ഭാഗങ്ങളില്‍ മെയ് 29 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കൈതപ്രം, പുനിയങ്കോട്  ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ 11.30 വരെയും മേനോന്‍കുന്ന് ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമ്പാറക്കടവ്, പെരിന്തലേരി, വേളായി, സ്വാമി മഠം, പെരുവഞ്ഞി, പെരുങ്കടവ്, നിടിയേങ്ങ വില്ലേജ്, നിടിയേങ്ങ സ്‌കൂള്‍, തോപ്പിലായി കോളനി എന്നീ ഭാഗങ്ങളില്‍ മെയ് 29 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയേരി, പാലത്തറ, മുങ്ങം, അലുമിനിയം, പുതിയങ്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.