അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ അരക്കിണറിലുള്ള വീട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു . മാമുക്കോയയുടെ ഭാര്യ സുഹറ, മക്കളായ മുഹമ്മദ്‌ നിസാർ, അബ്ദുൽ റഷീദ് എന്നിവരെ മന്ത്രി നേരിൽ കണ്ട് അനുശോചനം അറിയിച്ചു.

കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി, കൗൺസിലർമാരായ ടി. കെ ഷമീന, കൊല്ലരത്ത് സുരേഷൻ , വാടിയിൽ നവാസ് എന്നിവരും മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നു.