വയനാട്: വിവിധ കാരണങ്ങളാല്‍ സാമൂഹികസുരക്ഷ പെന്‍ഷന്‍ തടഞ്ഞുവയ്ക്കപ്പെട്ടവരുടെ പെന്‍ഷന്‍ അദാലത്ത് സെപ്റ്റംബര്‍ 17ന് രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഫിസില്‍ നടക്കും. ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം ഓഫിസില്‍ എത്തിച്ചേരണമെന്നു നഗരസഭ സെക്രട്ടറി അറിയിച്ചു.