കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ 2018 ലെ വജ്രജൂബിലി ഫെലോഷിപ്പ് മുണ്ടേരി സ്വദേശി സുല്‍ഫിക്കര്‍ അലിക്ക്. മുണ്ടേരി കൊടക്കാട്ട് വീട്ടില്‍ കെ. മുഹമ്മദലി – ടി.പി ആയിഷ ദമ്പതികളുടെ മകനായ സുല്‍ഫിക്കര്‍ ഇത്തവണ നാടന്‍പാട്ട് വിഭാഗം ഫെലോഷിപ്പിന് ജില്ലയില്‍ നിന്നു നാമനിര്‍ദേശം ചെയ്യപ്പെട്ട ഏക വ്യക്തിയാണ്. മുണ്ടേരി ‘സൃഷ്ടി’ കലാസംഘം മുന്‍കാല പ്രവര്‍ത്തകനായിരുന്ന സുല്‍ഫിക്കര്‍ അലി കേരളത്തെ പ്രതിനിധീകരിച്ച് നിരവധി സംസ്ഥാനങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എം.എസ്.ഡബ്ല്യു ബിരുദധാരിയായ ഇദ്ദേഹം കഴിഞ്ഞ 15 വര്‍ഷമായി നാടന്‍പാട്ട് രംഗത്ത് സജീവമാണ്. ഭാര്യ: തെസ്നി. മകന്‍: എമിന്‍ മെഹ്ഫില്‍.