സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി കെ. മൊയ്തീൻകുട്ടി ചുമതലയേറ്റു. വ്യവസായിക പരിശീലന വകുപ്പിൽ പ്രിൻസിപ്പാൾ ക്ലാസ് I തസ്തികയിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. 2016-21 കാലയളവിൽ 5 വർഷം എം.ഡിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രം, ഇക്കണോമിക്സ് എന്നിവയിൽ ബിരുദം, മെക്കാനിക്കൽ എൻജിനീയറിംഗിൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും ബി.ടെക് ബിരുദവും നേടി. കേരള സർവ്വകലാശാലയിൽ നിന്നും എം.ബി.എ ഒന്നാം റാങ്കോടെ പാസ്സായി. കണ്ണൂർ തില്ലങ്കേരി സ്വദേശിയാണ്. ഭാര്യ ഗിരിജഭായി.പി. നിയമസഭാ സ്പീക്കറുടെ അഡീഷണൽ പി.എ ആണ്. മകൾ തേജസ്വിനി വിദ്യാർഥിനിയാണ്.