ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ പത്തിന്. തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലും നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ജില്ലയിലെ വിവിധ ദേശ-സാത്കൃത ബാങ്കുകളുടെയും മറ്റു ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും വ്യക്തികളുടെ കോടതിയുടെ പരിഗണനയിലില്ലാത്ത പരാതികളും നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകളും, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളും, മോട്ടോര്‍ വാഹന അപകട തര്‍ക്ക പരിഹാര കേസുകളും (എം.എ.സി.റ്റി), ബി.എസ്.എന്‍.എല്ലിന്റെ പരാതികളും വ്യവസായ വകുപ്പിന്റെ കീഴിലുള്ള പരാതികളും അദാലത്തില്‍ പരിഗണിക്കുമെന്നും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. തിരുവനന്തപുരം : 0471-2467700, നെയ്യാറ്റിന്‍കര : 0471-2220207, ആറ്റിങ്ങല്‍ : 0470-2626388, നെടുമങ്ങാട് : 0472-2802806.
