സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികം 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 521 വീടുകൾ പൂർത്തീകരിച്ചു. ‘ കരുതലിൻ കൂട് ‘ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ കൈമാറ്റവും ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ചെമ്പിലോട് പഞ്ചായത്തിലെ കണയന്നൂർ കേളോത്തും ചാലിലെ സീനത്ത് ജബ്ബാർ കുടുംബത്തിനുള്ള താക്കോൽ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കേളേത്തും ചാലിൽ നടന്ന ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പികെ പ്രമീള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ രജീഷ് ആർ നാഥ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പ്രസീത, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഡി ജിഷ, കെ സുരേശൻ ,പി എം ബിന്ദു എന്നിവർ പങ്കെടുത്തു. ജില്ലയിൽ വിവിധ ഘട്ടങ്ങളിലായി ലൈഫ് 2020 കരാറിൽ ഏർപ്പെട്ട 3169 വീടുകളുടെ പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലാണ്.