ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ല ശിശുസംരക്ഷണ യൂണിറ്റിൽ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് മനശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നൽകി കുട്ടികളുടെ സ്വഭാവപരിവർത്തനം സാധ്യമാക്കി ശരിയായസാമൂഹ്യജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ബാംഗ്ലൂർ നിംഹാൻസിന്റെ സഹകരണത്തോടെ ആരംഭിച്ചി കാവൽപദ്ധതിയിലേക്ക് സഹകരിച്ചു പ്രവർത്തിക്കുന്നതിന്  സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ജില്ലയിലേക്ക് രണ്ട് സന്നദ്ധ സംഘടനകളേയാണ് തിരഞ്ഞെടുക്കുന്നത്. സംഘടന 1965 ലെ തിരുവിതാംകൂർ – കൊച്ചി സാഹിത്യശാസ്ത്രീയ ധർമ്മ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട്,1860 ലെ സൊസൈറ്റീസ് ഇൻഡ്യൻ ട്രസ്റ്റ്ആക്ട്, 1882 ലെ ഇൻഡ്യൻ ട്രസ്റ്റ്ആക്ട ്എന്നിവയിൽ ഏതെങ്കിലും ഒന്നു പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. അല്ലെങ്കിൽ എം.എസ്.ഡബ്ളിയു., ബി.എസ്.ഡബ്ളിയു. കോഴ്സുകൾ നടത്തുന്ന അക്കാദമിക ്സ്ഥാപനങ്ങളുടെ ഔട്ട്റീച്ച്  സംവിധാനമായിരിക്കണം.സാമൂഹ്യ നീതിവകുപ്പിന്റെ അക്രഡിറ്റേഷൻ  ലഭിച്ച സന്നദ്ധ സംഘടനയായിരിക്കണം.അല്ലെങ്കിൽ കുട്ടികളുടെ പുനരധിവാസമേഖലയിൽ രണ്ട് വർഷത്തിൽകുറയാത്ത  പ്രവർത്തിപരിചയം ഉള്ള സംഘടനയായിരിക്കണം. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കാനുളള സന്നദ്ധയുളള സംഘടനയായിരിക്കണം.നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട  ഭരണസമിതി നിലവിലുണ്ടായിരിക്കണം. ഈ പദ്ധതി ഏറ്റെടുത്തു നടത്തുവാനുളള സാമ്പത്തിക ഭദ്രതയുളള സംഘടനയായിരിക്കണം.
അപേക്ഷിക്കുന്ന സന്നദ്ധ സംഘടനകൾ സംഘടന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി, കഴിഞ്ഞ രണ്ടുവർഷത്തെ ഓഡിറ്റഡ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ്, ഭരണറിപ്പോർട്ട് എന്നിവ സഹിതം സെപ്റ്റംബർ 20നകം ജില്ല ശിശുസംരക്ഷണ ഓഫീസർ, ജില്ല ശിശുസംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി ബിൽഡിങ് കോംപ്ളക്സ്, കോൺവെന്റ്സ്‌ക്വയർ ,ആലപ്പുഴ എന്ന വിലാസത്തിൽ  അപേക്ഷിക്കണം. വൈകി ലഭിക്കുന്നതും അപൂർണ്ണവും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ അപേക്ഷകൾ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ല ശിശുസംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക. ഫോൺ: 0477 2241644