സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംകര ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച രണ്ട് ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ താക്കോൽ കൈമാറി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ഉമാലക്ഷ്മി അധ്യക്ഷയായി. ഗുണഭോക്താക്കളായ ഗീത അറക്കലിനും മേഴ്സി നെല്ലങ്കരക്കും ഗ്രാമപഞ്ചായത്തിന്റെ ഉപഹാരങ്ങൾ കൈമാറി. ലൈഫ് പദ്ധതിയുടെ ഭാഗമായി 5.92 കോടി രൂപ ചിലവിൽ 186 ഗുണഭോക്താക്കൾക്ക് പദ്ധതി ആനുകൂല്യം നൽകി. 126 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും 60 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയുമാണ്.

തെക്കുംകര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, രാമചന്ദ്രൻ മെമ്പർ, സെക്രട്ടറി ഡോ ബിന്ദു, വടക്കാഞ്ചേരി ബ്ലോക്ക് ജോയിൻ്റ് ബി ഡി ഒ അജയ്ഘോഷ്, നിർവഹണ ഉദ്യോഗസ്ഥരായ ജിഷ, പ്രീത, വർഷ തുടങ്ങിയവർ പങ്കെടുത്തു.