പൊതു തെളിവെടുപ്പ്

വൈദ്യുതി വകുപ്പ് സമർപ്പിച്ച വൈദ്യുതി നിരക്ക് വർധന അപേക്ഷയുമായി ബന്ധപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ്റെ തെളിവെടുപ്പ് മെയ് എട്ട് രാവിലെ 11 ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. പൊതുജനങ്ങൾക്കും തൽപരകക്ഷികൾക്കും പങ്കെടുത്ത് അഭിപ്രായങ്ങൾ സമർപ്പിക്കാവുന്നതാണെന്ന് കമ്മീഷൻ സെക്രട്ടറി അറിയിച്ചു. തപാൽ മുഖേനയും ഇ മെയിൽ മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ മെയ് 15 വൈകീട്ട് അഞ്ച് മണി വരെ സമർപ്പിക്കാം. വിലാസം : സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ പി എഫ് സി ഭവനം, സി വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 കൂടുതൽ വിവരങ്ങൾക്ക് : 0471 2735599

 

ഗസ്റ്റ് ഇൻസ്‌പെക്ടർ ഇന്റർവ്യൂ

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ തൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്‌പെക്ടറെ നിയമിക്കുന്നത്തിനുള്ള ഇന്റർവ്യൂ മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് നടക്കും. എൽ.സി /എ.ഐ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത,ജനന തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കേണ്ടതാണ്. യോഗ്യത : വയർമാൻ ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. കൂടുതൽ വിവരങ്ങൾക്ക് : 0495 237701

 

അപേക്ഷ ക്ഷണിച്ചു

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡെസ്റ്റിനേഷൻ മാനേജരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.ബി.എ ടൂറിസം/എം കോം ഫിനാൻസ്/ എൽ.എൽ.ബി പ്രായപരിധി : 35 വയസ്സ്. അപേക്ഷകൾ സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, മാനാഞ്ചിറ കോഴിക്കോട് – 01 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 20 വൈകീട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്ക് : 0495-2720012