കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന ഐഎഎസ് അക്കാദമിയിലേക്ക് അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി മെയിൻ പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്കും ആശ്രിതർക്കും പരിശീലനം പ്രയോജനപ്പെടുത്താം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 10 മാസമാണ് കോഴ്സിന്റെ ദൈർഘ്യം. ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ ക്ഷേമനിധി ഓഫീസുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ മേയ് 20നകം അപേക്ഷിക്കണം.