കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ ഫോൺ) പ്രൊജക്ട് ദ്രുതഗതിയിൽ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുന്നതിനായി കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും selfcare.kfon.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണെന്ന് കെ-ഫോൺ മാനേജിങ് ഡയറക്ടർ അറിയിച്ചു. സിംഗിൾ പോയിന്റ് ഓഫ് കോണ്ടാക്ട്(SPOC), ഇമെയിൽ ഐഡി, മൊബൈൽ നമ്പർ (വാട്ട്സ്ആപ്പ്), ലാൻഡ്‌ലൈൻ നമ്പർ എന്നിവയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.