തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിലായി ചെയ്യുന്ന പെർഫോർമൻസ് ലിങ്ക്ഡ് എൻകറേജ്മെന്റ് ഫോർ അക്കാഡമിക് സ്റ്റഡീസ് ആൻഡ് എൻഡേവർ (PLEASE)  എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രോജക്ടുകളിൽ ഏതാനും ഇന്റേൺഷിപ്പ് ഒഴിവുകൾ നിലവിലുണ്ട്.  അപേക്ഷകൾക്കും മറ്റു വിവരങ്ങൾക്കും   https://docs.google.com/forms/d/17G0Gj_m4Jv3gegeR6wo3EfHA5IkT4S3V04CdajzZaz4/edit എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27. തെരഞ്ഞെടുക്കുപ്പെടുന്നവർക്ക് മേയ് 30ന് രാവിലെ 10ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ അഭിമുഖം നടത്തും. സംശയങ്ങൾക്കും 8592948870, 8075661718, 8848262596 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.