വനിതാ ശിശു വികസന വകുപ്പിന്റെ പരിധിയിലുള്ള ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ അന്തേവാസിയായ യമുനയുടെയും അഞ്ചല്‍ നിവാസിയായ അഖിലിന്റെയും വിവാഹം പനമൂട് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍, വനിതാ ശിശു വികസന ഓഫീസര്‍ പി ബിജി, സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് ആര്‍ ബിന്ദു, വനിതാ സംരക്ഷണ ഓഫീസര്‍ ജി പ്രസന്നകുമാരി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍. പ്രൊബേഷന്‍ ഓഫീസര്‍ സിജു ബെന്‍, ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ചില്ല ഫൗണ്ടര്‍ സെക്രട്ടറി റാണി നൗഷാദ്, സ്‌പോര്‍ട്‌സ് എംപവര്‍മെന്റ് ഡയറക്ടര്‍ ദീപി അശോക്, ട്രഷറര്‍ അര്‍ച്ചന സൈജു, പ്രൊഫ ജി മോഹന്‍ദാസ് , അജയകുമാര്‍, മനോജ് മാനേജിംഗ് കമ്മിറ്റി മെമ്പര്‍ പട്ടത്താനം സുനില്‍, ജെ സുജനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തിന് പുറമേ ചില്ല ഫൗണ്ടേഷന്‍ വിവാഹസദ്യയും നാല് പവന്‍ സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും നല്‍കി.