വോക്ക് ഇന്‍ ഇന്റര്‍വ്യൂ

പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള ഹോസ്റ്റലുകള്‍, കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കുക്ക്, വാച്ച്മാന്‍, ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍, എഫ് ടി എസ് വിഭാഗങ്ങളിലാണ് ഒഴിവ്. മെയ് 17ന് രാവിലെ 10:30 ന് കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 18-40 വയസ്. പി എസ് സി നിഷ്‌കര്‍ഷിച്ച യോഗ്യത ഉണ്ടാകണം. കുക്ക് പത്താം ക്ലാസ് പാസായിരിക്കണം. സര്‍ക്കാര്‍/ ഫുഡ് ക്രാഫ്റ്റ് സ്ഥാപനങ്ങളില്‍ നിന്നും കെജിറ്റിഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ അല്ലെങ്കില്‍ സമാന കോഴ്സ് പൂര്‍ത്തിയാക്കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0475 2222353.

ആക്ഷേപം അറിയിക്കാം

മയ്യനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 2023 ഏപ്രില്‍ 19 ലെ തീരുമാനപ്രകാരം പഞ്ചായത്തിലെ കെട്ടിടങ്ങളുടെ വസ്തുനികുതി പുതുക്കി നിശ്ചയിച്ചു. അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് ആക്ഷേപമോ അഭിപ്രായമോ ഉള്ളവര്‍ 30 ദിവസത്തിനകം രേഖാമൂലം പഞ്ചായത്തില്‍ അറിയിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0474 2555266.

ഹ്രസ്വകാല കോഴ്‌സുകള്‍

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), മൊബൈല്‍ ഫോണ്‍ ടെക്‌നോളജി (നാല് മാസം), അലുമിനിയം ഫാബ്രിക്കേഷന്‍ (മൂന്ന് മാസം), ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് (രണ്ട് മാസം), എംബ്രോയിഡറി ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് (രണ്ട് മാസം) എന്നീ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 7025403130.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കുണ്ടറ ഐ എച്ച് ആര്‍ ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കൊമേഴ്‌സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്. യോഗ്യത: ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. നെറ്റ് അഭികാമ്യം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി മെയ് 16ന് രാവിലെ 10.30ന് കോളജില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ 0474 2580866.

ക്വട്ടേഷന്‍

കുളത്തൂപ്പുഴ ജി എം ആര്‍ എസിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റ് (സിംഗില്‍ കട്ടിയുള്ളത്), തോര്‍ത്ത് (1.5 മീറ്റര്‍ * 80 സെന്റീമീറ്റര്‍), എച്ച് എസ്, യു പി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് റെഡിമെയ്ഡ് നൈറ്റ് ഡ്രസ് (രണ്ട് ജോഡി) എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 17ന് ഉച്ചയ്ക്ക് രണ്ടിനകം കുളത്തൂപ്പുഴ എം ആര്‍ എസ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 0475 2962021.

ഗസ്റ്റ് അധ്യാപക ഒഴിവ്

കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംസ്‌കൃതം, അറബിക്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ,് ഹിസ്റ്ററി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്. യോഗ്യത: ബിരുദാനന്തര ബിരുദം, നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം. തീയതിയും സമയവും: ഹിന്ദി- മെയ് 23 രാവിലെ 10നും, അറബിക് ഉച്ചയ്ക്ക് രണ്ടിനും, ഹിസ്റ്ററി മെയ് 24 രാവിലെ 9.30നും, പൊളിറ്റിക്‌സ് 11.30നും, സംസ്‌കൃതം മെയ് 25 ഉച്ചയ്ക്ക് 1.30നും നടക്കും. ഫോണ്‍ 0476 2864010, 9447140647.

അപേക്ഷ ക്ഷണിച്ചു

കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ഒഴിവ്. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള അപേക്ഷ പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ മെയ് 20നകം സമര്‍പ്പിക്കണം. ഫോണ്‍: 0475 – 2222353.

കായിക ക്ഷമതാ പരീക്ഷ പുനരളവെടുപ്പ്

സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 538/2019) തസ്തികയുടെ കായികക്ഷമത പരീക്ഷയില്‍ അപ്പീല്‍ മുഖാന്തരം യോഗ്യത നേടിയവര്‍ക്കുള്ള ശാരീരിക പുനരളവെടുപ്പ് മെയ് 18ന് രാവിലെ 10.30 മുതല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പട്ടത്തെ ഓഫീസില്‍ നടത്തും. പ്രൊഫൈല്‍ മെസ്സേജ്, മൊബൈല്‍ എസ്എംഎസ് എന്നിവ മുഖേന അറിയിപ്പ് ലഭിച്ചവര്‍ പ്രവേശന ടിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖ സഹിതം അന്നേദിവസം രാവിലെ 8.30ന് ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ കേരള ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.