നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിതകേരളം മിഷനും ആര്‍ദ്രം മിഷനും ചേര്‍ന്ന് നടത്തുന്ന ഹരിതം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. അമ്പലവയല്‍, നെന്മേനി ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേന അംഗങ്ങള്‍ക്കാണ് ആരോഗ്യ പരിശോധന നടത്തിയത്. 62 പേരുടെ സ്‌ക്രീനിങ്ങ് നടന്നു. ജീവിത ശൈലീ രോഗങ്ങളായ ബി.എം.എച്ച്, ബി.പി, പ്രമേഹം എന്നിവയും വിവ ക്യാമ്പയിനിന്റെ ഭാഗമായി ഹിമോഗ്ലോബിന്‍ അളവും പരിശോധിച്ചു. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി.
അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഹാളില്‍ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ മുഖ്യ പ്രഭാഷണം നടത്തി. നെന്മേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.