തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും തൃത്താല എം.എല്‍.എയുമായ എം.ബി രാജേഷ് തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന എന്‍ലൈറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തൃത്താലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച ഗതി 2023-കരിയര്‍ ഗൈഡന്‍സ് പരിശീലനത്തിന് തുടക്കമായി. പാലക്കാട് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വട്ടേനാട് ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ, ഡയറ്റ് ലാബ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ. രാമചന്ദ്രന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സുനിത, കരിയര്‍ എംപ്ലോയ്‌മെന്റ് ഹേമ, രാജീവ് എന്നിവര്‍ സംസാരിച്ചു.