വില്പനയ്ക്ക്

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഒരു ദിവസം പ്രായമായ അത്യത്പ്പാദന ശേഷിയുള്ള ജാപ്പാനീസ് കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ ലഭിക്കും. 0479 2452277 നമ്പരില്‍ മൂന്‍കുട്ടി രജിസ്റ്റര്‍ ചെയ്യണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി- അഡിഷന്‍ സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം എ/ എം എസ് സി സൈക്കോളജി / എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി, സര്‍ക്കാര്‍ അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ എം ഫില്‍/പി എച്ച് ഡി, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ രജിസ്‌ട്രേഷന്‍. മെയ് 23ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍ 0474 2795017.

അഭിമുഖം മെയ് 24ന്

മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയര്‍ ആന്‍ഡ് ഓക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 24ന് രാവിലെ 10:30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍ 0474 2504411, 8281999106.

അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് (കെ ഐ ഇ ഡി) ഡെവലപ്മെന്റിന്റെ എന്റര്‍പ്രൈസസ് ഡെവലപ്മെന്റ് സെന്റര്‍ (ഇ ഡി സി) സംഘടിപ്പിക്കുന്ന ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിലേക്ക് നിലവില്‍ സംരംഭങ്ങള്‍ നടത്തിവരുന്ന സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 35 ലക്ഷത്തിനും 50 കോടിക്കും ഇടയില്‍ വാര്‍ഷിക വിറ്റുവരമുള്ള 10 വര്‍ഷത്തിന് താഴെയായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന എം എസ് എ യൂണിറ്റുകള്‍ക്ക് പങ്കെടുക്കാം. www.edckerala.org സൈറ്റ് മുഖേന മെയ് 20ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0484 2550322, 2532890, 7012376994, 9605542061.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2024 മാര്‍ച്ച് 31 വരെ ജീപ്പ്/ കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മെയ് 17ന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. ടെന്‍ഡര്‍ ഉള്ളടക്കം ചെയ്ത കവറിനു മുകളില്‍ ‘കൊല്ലം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ടെണ്ടര്‍’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ 0474 2794029.