ഗുണനിലവാരമുള്ള ശുദ്ധജലത്തിന്റെ പ്രാധാന്യവും സാധ്യതകളും അവതരിപ്പിച്ച് ജല അതോറിറ്റി സെമിനാർ. പൊന്നാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ മേളയുടെ ഭാഗമായാണ് ജല അതോറിറ്റി ‘ജല ജീവൻ മിഷൻ: ജല ഗുണനിലവാര മാനദണ്ഡങ്ങൾ പ്രാധാന്യം’ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചത്. സെമിനാർ പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജലം കരുതലോടെ ഉപയോഗികേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് എം.എൽ.എ സംസാരിച്ചു.
ജല ജീവൻ മിഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ടി അബ്ദുൽ നാസർ വിഷയം അവതരിപ്പിച്ചു. ജലത്തിന്റെ ഗുണനിലവാര നിർണയം, ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകത, അതിനാവശ്യമായ നിർദേശങ്ങൾ എന്നിവ സംബന്ധിച്ച് വയനാട് ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിലെ ക്വാളിറ്റി മാനേജർ സജീഷ് സെമിനാർ അവതരിപ്പിച്ചു. ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ ജയകൃഷ്ണൻ അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ സന്തോഷ് കുമാർ, ജയകുമാർ എന്നിവർ സംസാരിച്ചു.