കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ നിലവിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് (ശമ്പള നിരക്ക് 43,400- 91200 രൂപ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ടിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 14 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് മിഡ് വൈവ്സ് കൗൺസിൽ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം.