കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
2016 മുതൽ തൊഴിൽസാധ്യതയിൽ കുതിച്ചുചാട്ടം പീരിയോഡിക് ലേബർ ഫോഴ്‌സ് സർവെ (PLFS) റിപ്പോർട്ട് പ്രകാരം വനിതാ തൊഴിൽ പങ്കാളിത്തം 36.4% ആയി ഉയർന്നു. തൊഴിലില്ലായ്മ നിരക്ക് 11.4%ൽ നിന്ന് 7.2% ആയി കുറഞ്ഞു. 85 തൊഴിൽ മേഖലകളിൽ മിനിമം വേതനം നിശ്ചയിച്ചു. 70 ലക്ഷത്തിലധികം തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡുകൾ മുഖേന ആനുകൂല്യങ്ങൾ നൽകി.
തൊഴിൽ സേവാ ആപ്പ്: (https://play.google.com/store/apps/details…) വഴി തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും നേരിട്ട് പരാതിപ്പെടാനുള്ള സംവിധാനം ഒരുക്കി. 28,000 തൊഴിൽ തർക്കങ്ങളിൽ 25,000 എണ്ണം പരിഹരിച്ചു. ബാക്കിയുള്ളവ പരിഹരിച്ചു വരുന്നു.
➣കർമ്മചാരി, നവശക്തി പദ്ധതികൾ വഴി തൊഴിൽ പരിശീലനം നൽകി. കർമ്മചാരി പദ്ധതി വഴി പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയം വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കി.
കയറ്റിറക്ക് ജോലിക്കായുള്ള പരമ്പരാഗത ചുമട്ടുതൊഴിലാളികൾക്ക് ആധുനിക രീതിയിൽ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള പരിശീലന പദ്ധതിയാണ് നവശക്തി. മികച്ച ശമ്പളത്തോടെ തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിച്ചു.
➣അതിഥി തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ,ആവാസയോഗ്യമായ പാർപ്പിടങ്ങൾ, ഇൻഷുറൻസ്, അപകടമരണ ധനസഹായം എന്നിവ നടപ്പാക്കി. ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചു, അതിഥി തൊഴിലാളികളുടെ സംരക്ഷണം ശക്തിപ്പെടുത്തി.
തൊഴിലുടമകളെയും തൊഴിലാളികളെയും ഒരുപോലെ നിർത്തി സൗഹാർദപരമായ തൊഴിലിടങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ സാധ്യമാക്കിയത്.
കരുത്തോടെ കേരളം- 87