പ്രളയക്കെടുതിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനിയുള്ളത് 114 പേര്‍. തിരുവല്ല താലൂക്കിലെ ഒരു ക്യാമ്പില്‍ 17 കുടുംബങ്ങളില്‍പ്പെട്ട 44 പേരും കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ 27 കുടുംബങ്ങളിലെ 70 പേരുമാണ് കഴിയുന്നത്.