ആലപ്പുഴ: പ്രളയാനന്തര കേരളത്തെ പുനർനിർമിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനായുള്ള യജ്ഞം (സെപ്റ്റംബർ 18) രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ നടക്കും. അരൂർ നിയമസഭ മണ്ഡലത്തിൽ ഇന്ന് രാവിലെ 9.30ന് പൂച്ചാക്കൽ കമ്മ്യൂണിറ്റിഹാളിലും 11ന് എരമല്ലൂർ എം.കെ. കൺവെൻഷൻ സെന്ററിലുമായി ധനസമാഹരണം നടക്കും. തുടർന്ന് ഉച്ചയ്ക്ക്‌ശേഷം രണ്ടുമണിക്ക് ചേർത്തല മുനിസിപ്പൽ ടൗൺഹാളിലാണ് ചേർത്ത മണ്ഡലത്തിലെ ധനസമാഹരണം. ധനസമാഹരണത്തിന് ചുമതലയുള്ള മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്താമൻ എന്നിവർക്കൊപ്പം എ.എം. ആരിഫ് എം. എൽ.എ, മറ്റുജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ധനസമാഹരണത്തിന്റെ സമാപന ദിനമായ 20ന് രാവിലെ 10ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളജിലും, ഉച്ചയ്ക്ക്‌ശേഷം മൂന്നിന് മാന്നാർ പഞ്ചായത്ത് ഹാളിലുമാണ് പരിപാടി. സജി ചെറിയാൻ എം. എൽ.എയും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.