ആലപ്പുഴ: കായംകുളം ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽകാലിക ഒഴിവുണ്ട്. യോഗ്യത ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ കമ്പ്യൂട്ടർ ഐച്ഛിക വിഷയമായി പി.ജി അല്ലെങ്കിൽ കമ്പ്യൂട്ടർ വിഷയമാക്കിയുള്ള ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, അല്ലെങ്കിൽ കമ്പ്യൂട്ടർ വിഷയമായുള്ള മൂന്നുവർഷ ഡിപ്ലോമ അല്ലെങ്കിൽ നാച്ചുറൽ അപ്രന്റീസ് സർട്ടിഫിക്കറ്റ് നിശ്ചിത യോഗ്യതയുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 19ന് രാവിലെ 11ന് പ്രിൻസിപ്പലിന് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0479-2442900.

അരിത്തമറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടറുടെ താൽകാലിക ഒഴിവ്

ആലപ്പുഴ: കായംകുളം ഗവ. ഐ.ടി.ഐയിൽ അരിത്തമറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടറുടെ താൽകാലിക ഒഴിവുണ്ട്. ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 19ന് രാവിലെ 11ന് പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0479-2442900