പ്രശസ്ത ഗായിക മഞ്ജരിയും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും ചേർന്ന് ചിന്ന ചിന്ന ആ ശൈ പാടിയപ്പോൾ സംഗീത നിശ കേൾക്കാൻ എത്തിയവർക്ക് അത് ഇരട്ടി മധുരമായി.
സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ ദിനത്തിലാണ് കാണികളെ കൈയിലെടുത്ത് ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയുടെ സംഗീത നിശ അരങ്ങേറിയത്.
Qജനങ്ങൾ നിറഞ്ഞ ഓഡിറ്റോറിയത്തിലേക്ക് മഞ്ജരി എത്തിയത് മുതൽ പരിപാടി അവസാനിക്കുന്നത് വരെ നിലയ്ക്കാത്ത കരഘോഷമായിരുന്നു.  പരിപാടി കാണാൻ എത്തിയ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ വേദിയിലേക്ക് എത്തി മഞ്ജരിക്കൊപ്പം ചേർന്ന് പാട്ട് പാടുകയായിരുന്നു.
മഞ്ജരിയുടെ അടിച്ചു പൊളി സിനിമാ പാട്ടുകൾക്ക് ഒപ്പം കാണികൾ ചുവട് വയ്ക്കുക കൂടി ചെയ്തപ്പോൾ ജില്ലാ സ്റ്റേഡിയത്തിലെ വൻ ജന വലി അക്ഷരാർഥത്തിൽ ഇളകി മറിഞ്ഞു.
മേളയുടെ രണ്ടാം ദിവസമായ മേയ് 13 ന് രാത്രി ഏഴിന് പ്രശസ്ത പിന്നണി ഗായിക അപർണ രാജീവ് നയിക്കുന്ന അൺ പ്ലഗ്ഡ് അരങ്ങേറും. രാത്രി 8.30 ന് ജയചന്ദ്രൻ കടമ്പനാടിന്റെ മൺപാട്ട്.