തിരൂരങ്ങാടി താലൂക്കിലെ ചെട്ടിപ്പടിയിൽ നവീകരിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വ്യാപാരത്തിലൂടെയും ഡിജിറ്റൽ പണമിടപാട് വഴിയും മികച്ച വിപണന രീതികളും ഇവിടെ ആവിഷ്‌കരിച്ചിരിട്ടുണ്ട്. കെ.പി.എ മജീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ. ഷഹർഭാനു, പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ കെ.കെ സൈതലവിക്കോയ തങ്ങൾ, പരപ്പനങ്ങാടി നഗരസഭാ വാർഡ് കൗൺസിലർ എം.സി നസീമ, കേരള സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ മെമ്പർ നിയാസ് പുളിക്കലകത്ത്, സുരേഷ് ബാബു, ഗിരീഷ് തോട്ടത്തിൽ, ശ്രീജിത്ത് അധികാരത്തിൽ, അലി തെക്കേപ്പാട്ട്, പി. സജിത്ത്, കെ. മുഹമ്മദ് നഹ, കെ.സി നാസർ, പി. അസ്സു, ബാലകൃഷ്ണൻ, വി.പി ഹബീബ് റഹ്മാൻ, സപ്ലൈകോ പാലക്കാട് മേഖലാ മാനേജർ എസ്. കമറുദ്ദീൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.