പഴവും പച്ചക്കറിയും ഉപയോഗിച്ച് വിസ്മയം തീർത്തിരിക്കുകയാണ് കാർഷിക വികസന വകുപ്പ്
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പൊന്നാനിയിൽ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കാർഷിക വികസന വകുപ്പ് ഒരുക്കിയിട്ടുള്ള സ്റ്റാൾ ഏറെ ആകർഷണീയമാണ്. കൃത്യതാ കൃഷി, മഴമറ, തിരിനന, സംയോജിത കൃഷി മുതലായ നൂതന കൃഷി രീതികളുടെ വർക്കിങ് മോഡലുകൾ ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. ചന്ദ്രിക, സിന്ദൂരം, മുണ്ടപ്പ, പ്രിയൂർ, ബെനിഷ്യൻ തുടങ്ങിയ പലവിധത്തിലുള്ള മാമ്പഴങ്ങളും കൂടാതെ മിനി കൂൺഫാമും ഒരുക്കിയിട്ടുണ്ട്.
മാവിൻ തൈ, തെങ്ങിൻ തൈ, പലതരം വിത്തുകൾ, വിവിധ തരം ജൈവവളങ്ങൾ, തേൻ, വെളിച്ചെണ്ണ മുതലായ സാധനങ്ങളും കാർഷിക വികസന വകുപ്പിന്റെ സ്റ്റാളിൽ ലഭ്യമാണ്.