മുട്ടില്‍ ഗ്രാമ പഞ്ചായത്ത് 2022 – 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൗമാരക്കാര്‍ക്കും സ്ത്രീകള്‍ക്കുമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരി സിറിയക് അധ്യക്ഷതവഹിച്ചു. നാല് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും തിരഞ്ഞെടുത്ത കൗമാരക്കാര്‍ക്കും സ്ത്രീകള്‍ക്കുമാണ് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്യുന്നത്. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ സുധാകരന്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.