പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി  വിഭാഗത്തിലെ നാഷണൽ സർവീസ് സ്‌കീം പ്രവർത്തന മികവിനുള്ള  സംസ്ഥാന ജില്ലാതല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

2022-23 അധ്യയന വർഷത്തെ പ്രവർത്തന മികവാണ് അവാർഡിന് പരിഗണിച്ചത്. മികച്ച യൂണിറ്റായി കോഴിക്കോട് ജില്ലയിലെ ഗവൺമെൻറ് വി.എച്ച്.എസ്.എസ് ബാലുശ്ശേരി തെരഞ്ഞെടുത്തു. ബാലുശ്ശേരി, ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ രാജലക്ഷ്മി പി.എം മികച്ച പ്രോഗ്രാം ഓഫീസറായി. മികച്ച വോളണ്ടിയർമാരായി മലപ്പുറം ഗവൺമെന്റ് എച്ച്.എസ്.എസ്  ഫോർ ഗേൾസ് ബി.പി അങ്ങാടിയിലെ കമലം കെ.കെയും  ഇടുക്കി, കുമിളി ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ ഡോണ പുന്നൂസും അവാർഡിനർഹരായി.

മെയ് 27നു വൈകിട്ട് 3.30ന് തിരുവനന്തപുരം ശിക്ഷക്‌സദൻ ഹാളിൽ  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.