ലോകായുക്ത മേയ് 29, 30 തീയതികളിൽ തൃശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. 29ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ ബെഞ്ചും 30ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും കേസുകൾ പരിഗണിക്കും.