സർക്കാർ സേവനങ്ങൾ യഥാസമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കി ജനസേവനം കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ടുള്ള ജില്ലാ വിജിലൻസ് കമ്മിറ്റി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി വിനോദ് കുമാർ.ആർ റിപ്പോർട്ട് അവതരിപ്പിച്ചു.

പൊതുജനങ്ങളിൽ നിന്ന് നാല് പരാതികളാണ് ലഭിച്ചത്. പരാതികൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും. അതിർത്തി തർക്കം, അനധികൃത പട്ടയം, വാർധക്യ പെൻഷൻ നിഷേധിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതികൾ. വിവിധവകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് യോഗത്തിൽ നേരിട്ട് അറിയിക്കുന്നതിനുള്ള അവസരം ജില്ലാ വിജിലൻസ് കമ്മിറ്റിയിലുണ്ട്. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ, വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.