വനം വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്തു. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ പേര്യ റേഞ്ചിലെ തവിഞ്ഞാല്‍ സി.ആര്‍.പി.കുന്ന് പ്രദേശത്തെ ഏഴ് കുടുംബങ്ങള്‍ക്ക് 21 ആടുകളെയാണ് വിതരണം ചെയ്തത്. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് ആട് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ പദ്ധതി വിശദീകരിച്ചു. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിലൂടെ വനഗ്രാമങ്ങളില്‍നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നവര്‍ക്കായി നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത പരിപാടികളുടെ ഭാഗമായാണ് ആടുകളെ വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത് അംഗങ്ങളായ സുമത അച്ചപ്പന്‍, ടി.കെ. അയ്യപ്പന്‍, ജോസ് പാറക്കല്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ഫൈസല്‍ യൂസഫ്, പേര്യ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഹാഷിഫ് തുടങ്ങിയവര്‍ സംസാരിച്ചു.