ആലപ്പുഴ: നാലാം ക്ലാസുകാരി നൂറത്ത് അരൂക്കുറ്റി മറ്റത്തിൽഭാഗം ഗവണ്മെന്റ് എൽ. പി. സ്‌കൂളിൽ നിന്ന് പഠിച്ചത് നന്മയുടെ പാഠങ്ങളാണ്. സ്‌കൂളിൽ നിന്ന് ഒരു വർഷം മുൻപ് നൽകിയ അഞ്ച് കാടകോഴി കുഞ്ഞുങ്ങളെ വളർത്തി അവയുടെ മുട്ടവിറ്റ് ശേഖരിച്ച 1950 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറത്ത് നൽകിയത്. കാടമുട്ട വിറ്റ് സമാഹരിച്ച പൈസ മന്ത്രിയുടെ കൈയിൽ നൽകാൻ നൂറത്ത് വേദിയിൽ എത്തിയതും സ്‌കൂൾ അധ്യാപരോടൊപ്പമായിരുന്നു. അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിൽ പാണങ്ങാട്ട് വീട്ടിൽ യൂസഫ്,സുഹറ ദമ്പതികളുടെ മകളാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നൂറത്ത്.
