ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിയും എന്റെ കേരളം പ്രദർശന വിപണനമേളയിൽ പാട്ടു പാടിയും ഡാൻസ് കളിച്ചും അവധിക്കാലം ആസ്വദിക്കാനിറങ്ങി തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോമിലെ വിദ്യാർത്ഥികൾ. 31 കുട്ടികളാണ് മേള കാണാൻ എത്തിയത്.

വനിതാ ശിശു വികസന വകുപ്പ് മേളയിൽ സംഘടിപ്പിച്ച മത്സരങ്ങൾ എല്ലാം വളരെ ആവേശത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്. കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഭക്ഷ്യ മേളയുടെ രുചിയും കുട്ടികൾ അറിഞ്ഞു. പ്രസീത ചാലക്കുടിയുടെ നാടൻ പാട്ടും ആസ്വദിച്ചായിരുന്നു കുട്ടികളുടെ മടക്കം.