ഗായിക പ്രസീത ചാലക്കുടിക്കൊപ്പം ആടിപ്പാടി അക്ഷര നഗരി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിലാണ് തൃശൂർ പതി ഫോക്ക് ബാൻഡിന്റെ പ്രസീതയുടെ പതി ഫോക്ക് ബാൻഡ് അവതരിപ്പിച്ച ‘ഒളുള്ളേരി എക്സ്പ്രസ്, ചടുല താളത്തിന്റെ ആരവങ്ങൾ തീർത്തത് കൊച്ചു കുട്ടികൾക്കൊപ്പവും ചടുലമായി ആടിയും പാടിയും അക്ഷരാർഥത്തിൽ വേദിയെ പ്രസീതയും സംഘവും ഇളക്കിമറിച്ചു.