ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

അവധിക്കാലം കുട്ടികള്‍ കായികപരമായി ഉപയോഗിക്കുന്നതിനായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖത്തില്‍ ഏപ്രില്‍ 13 നാണ് ക്യാമ്പ് ആരംഭിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 250 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

അത്‌ലറ്റിക്‌സ്, ഫുട്ബാള്‍, ഹോക്കി, വോളിബോള്‍, ഫെന്‍സിംഗ് തുടങ്ങിയ കായിക ഇനങ്ങളില്‍ മികച്ച പരിശീലനം നല്‍കുന്നതിന്  50 കുട്ടികളെ തിരഞ്ഞെടുത്തു. തങ്കച്ചന്‍ ബി ജോസഫ്, റോസമ്മ മാത്യു, അജിരാജ് കെ ഫിലിപ്പ്, റോബിന്‍ വിളവിനാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പരിശീലനം നേടിയത്.