സംസ്ഥാന സർക്കാർ തൊഴിലാളി സംരക്ഷണത്തിന് സ്വീകരിക്കുന്ന നടപടികൾ പ്രശംസാർഹമാണെന്നും തൊഴിലിടങ്ങളിൽ ലിംഗ വ്യത്യാസമില്ലാതെ തുല്യ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും എന്റെ കേരളം പ്രദർനെ മേളയിൽ സംഘടിപ്പിച്ച സെമിനാർ.

തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം
തൊഴിൽ ദാതാക്കൾക്കും തൊഴിൽ ചെയ്യുന്നവർക്കും ഉണ്ടാകണം. നിയമങ്ങൾ അറിഞ്ഞാൽ തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന പല പ്രശ്‌നങ്ങളും ഒരു പരിധി വരെ തടയാൻ സാധിക്കുമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ‘തൊഴിൽ മേഖലയും നിയമങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് എത്തിച്ചേർന്ന തൊഴിലാളികൾക്കായി പുതുതായി വരുന്ന തൊഴിൽ നിയമ കോഡുകളെക്കുറിച്ച് വിശദമായ ക്ലാസ്സും സെമിനാറിനോടനുബന്ധിച്ച് നൽകി. മെറ്റേർണിറ്റി ബെനിഫിറ്റ് ആക്ട്, ചുമട്ട് തൊഴിലാളി നിയമം, ഷോപ്പ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട്, സെക്ഷ്വൽ ഹരാസ്‌മെന്റ് ആക്ട് എന്നിവയെക്കുറിച്ചുള്ള തൊഴിലാളികളുടെ സംശയങ്ങൾക്കും സെമിനാറിൽ മറുപടി നൽകി. റിട്ടയേർഡ് അഡിഷണൽ ലേബർ കമ്മീഷണർ വിൻസെന്റ് അലക്‌സ് വിഷയാവതരണം നടത്തി. ചിയാക് ജില്ലാ കോർഡിനേറ്റർ ലിബിൻ കുര്യാക്കോസ് മോഡറേറ്ററായിരുന്നു. ജില്ലാ ലേബർ ഓഫീസർ (ജനറൽ ) മിനോയ് ജയിംസ്, ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ് ) എം.ജയശ്രീ , ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻ ഓഫീസ് ജൂനിയർ സൂപ്രണ്ട് സോജിഷ് കെ. സാം എന്നിവർ പങ്കെടുത്തു.