എന്റെ കേരളം പ്രദർശന വിപണന മേളയിൽ വനിതാ ശിശു വികസന വകുപ്പിന്റെ ആക്ടിവിറ്റി ഏരിയയിൽ കുട്ടികൾക്കായുള്ള പേപ്പർ ക്രാഫ്റ്റ് മത്സരം നടന്നു. പ്ലേ സോണിൽ കളിച്ചും സ്‌പോട് ഡാൻസിൽ പങ്കെടുത്തുമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. കുട്ടികളിലെ ക്രിയാത്മക ചിന്താശേഷി വളർത്തുന്നതിനായി ഉഴവൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ പള്ളം ഐ സി ഡി എസ് ബ്ലോക്കിൽ നിന്നെത്തിയ 10 വയസ്സിനും 18 വയസ്സിനുമിടയിലുള്ള കുട്ടികളാണ് പങ്കെടുത്തത്.13 പേർ പങ്കെടുത്ത മത്സരത്തിൽ അഞ്ജന രാജേഷ്, നിരഞ്ജന ആർ കൃഷ്ണ എന്നിവർ വിജയികളായി. മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾക്ക് പുറമെ ഡബിൾ ഡക്കർ ബസിൽ ഒരു ട്രിപ്പും ഒരുക്കിയിട്ടുണ്ട്.  കൂടാതെ സ്‌പോട്ട് ഡാൻസ് , ബലൂൺ ചവിട്ടി പൊട്ടിക്കൽ, ക്വിസ് മത്സരങ്ങളും നടന്നു.