സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് പതിനാറാം വാർഡിൽ പൊതു ശുചീകരണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പതിനാറാം വാർഡിലെ കോട്ടാല ഭജന മഠം റോഡ്, എടക്കണ്ടി കനാൽ, എൻ ഐ എം മദ്രസ റോഡ് എന്നിവിടങ്ങളിൽ ശുചീകരണം നടത്തിയത്.

ശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ ആയിഷ ഗഫൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ശുചിത്വ ക്ലാസ് എടുത്തു. അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു , തൊഴിലുറപ്പ് മേറ്റ് പി.പി സിതാര എന്നിവർ സംസാരിച്ചു. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനക്ക് കൈ മാറി.