ബാലുശ്ശേരി മണ്ഡലത്തില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ കെ സ്റ്റോര്‍ ആക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം കെ.എം.സച്ചിന്‍ ദേവ് എം എല്‍ എ നിര്‍വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി. അത്തോളി പഞ്ചായത്തിലെ കോതങ്കലില്‍ പ്രവത്തിച്ചുവരുന്ന റേഷൻ കടയാണ് കെ സ്റ്റോർ ആയി ഉയർത്തിയത്.

റേഷൻ കടകളിലെ പശ്ചാത്തല വികസനം വർധിപ്പിച്ചു കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൻ സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുക എന്നതാണ് കെ സ്റ്റോർ കൊണ്ട് ലക്ഷ്യം വെക്കുന്നത്.

സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വില്‍പ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകള്‍ക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങള്‍, അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് എന്നിവ കെ സ്റ്റോറിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കും. ജില്ലയിൽ പത്ത് റേഷൻ കടകളാണ് ആദ്യ ഘട്ടത്തിൽ കെ- സ്റ്റോറുകളായി മാറ്റുന്നത്.

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു മഠത്തിൽ,വാർഡ് മെമ്പർ ഷിജു തയ്യിൽ എന്നിവർ സംസാരിച്ചു.