സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ആപ്ത മിത്ര പദ്ധതി പ്രകാരം ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസ്സിംഗ് ഔട്ട് നടന്നു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. ജില്ലയില്‍ നിന്നും 400 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രാദേശികമായി നേരിടുന്നതിനും ദുരന്ത നിവാരണ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനും വളണ്ടിയര്‍മാരെ പ്രാപ്തരാക്കുന്നതിനാണ് പരിശീലനം. ആപ്തമിത്ര സ്‌കീമിന്റെ രണ്ടാം ഘട്ടമായി കേരളത്തിലാകെ 13 ജില്ലകളില്‍ നിന്നായി 4300 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, റീജിയണൽ ഫയർ ഓഫീസർ രജീഷ് ടി, ജില്ലാ ഫയര്‍ ഓഫീസര്‍ കെ.എം അഷ്‌റഫ് അലി, ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി പി എന്നിവര്‍ പങ്കെടുത്തു.