രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നു തിരുവനന്തപുരത്തെത്തും. പത്നി സുദേഷ് ധൻകറും അദ്ദേഹത്തോടൊപ്പമുണ്ടാകും.
വൈകിട്ട് 4.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി അവിടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം അഞ്ചു മണിക്ക് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിക്കും. അവിടെനിന്നു രാജ്ഭവനിലേക്കു പുറപ്പെടുന്ന ഉപരാഷ്ട്രപതി രാത്രി അവിടെ തങ്ങും.
22നു രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസിൽ വിരുന്നിൽ പങ്കെടുക്കുന്ന അദ്ദേഹം 10.30ന് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചയ്ക്കു 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കണ്ണൂരിലേക്കു മടങ്ങും.