പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണം, അറ്റകുറ്റപണി എന്നിവ നിർവഹിക്കുന്നതിനായി മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രെഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവൃത്തികൾ ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് സമർപ്പിക്കേണ്ടത്. സിവിൽ വർക്കുകൾക്കായി പ്രത്യേകം പ്രൊപ്പോസൽ സമർപ്പിക്കണം. സിവിൽ വർക്കുകൾക്കായുള്ള Detailed Project Report PRICE SOFTWARE ൽ നിർബന്ധമായും തയാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31 വൈകിട്ട് 4 വരെ. ഇത് സംബന്ധിച്ച പ്രീബിഡ് യോഗം മെയ് 25നു രാവിലെ 11.30നു പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾ വികാസ് ഭവനിൽ പ്രവർത്തിക്കുന്ന വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് ലഭിക്കും.
