കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പറായിലെ ചെറുപ്പകാർക്ക് കളിക്കാൻ ഒരു പൊതു കളിസ്ഥലം എന്ന ആഗ്രഹം സഫലമായി. പഞ്ചായത്തിന്‍റെ കായിക മേഖലയിൽ പുത്തനുണർവ് സമ്മാനിക്കാൻ ഉതകുന്നതും പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്താന്‍ സഹായകവുമായ കേന്ദ്രം കൂടിയായി കൂമ്പാറ ഗവ ട്രൈബൽ സ്കൂളിൽ സജ്ജമായ കളിക്കളം മാറും.

സംസ്ഥാന സർക്കാരിന്റെ എല്ലാ പഞ്ചായത്തിലും പൊതു കളിസ്ഥലം എന്ന  ലക്ഷ്യത്തിന്റെ ഭാഗമായി 24 ലക്ഷം രൂപ ചിലവിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപെടുത്തി നിർമ്മിച്ച ഗ്രൗണ്ട് 1610 ചതുരശ്ര മീറ്റർ വിസ്തൃതിയും  60 മീറ്റർ നീളമുള്ളതും 3 വരികളുള്ളതുമായ ഗ്യാലറിയും കൂടി ഉൾപ്പെട്ടതാണ്. ഗ്രൗണ്ടിന്റെ തെക്ക് പടിഞ്ഞാറ് വശങ്ങളിൽ 5.5 മീറ്റർ ഉയത്തിൽ GI നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഗ്രൗണ്ടിന്റെ ഒരു വശത്ത് ഇതേ പദ്ധതിപ്രകാരം തന്നെ 1 മീറ്റർ വീതിയിലും മുക്കാൽ മീറ്റർ ഉയരത്തിലുമായി 25 മീറ്റർ നീളമുള്ള ഒരു ഡ്രെയിനേജും നിർമ്മിച്ചിട്ടുണ്ട്.