സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാളുകള്‍ ഒരുക്കിയ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സംഘാടക സമിതി കണ്‍വീനര്‍മാര്‍ക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എ ഗീത ഉദ്ഘാടനം ചെയ്തു. പ്രദര്‍ശന വിപണന മേളയുടെ വിജയത്തിനായി കൂട്ടായി പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും കലക്ടര്‍ ചടങ്ങില്‍ അഭിനന്ദിച്ചു. ഐ ആന്റ് പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍ അധ്യക്ഷത വഹിച്ചു.

തുടർന്ന് സ്ഥലംമാറ്റം ലഭിച്ച ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടിക്കുള്ള യാത്രയയപ്പും നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സബ്കലക്ടര്‍ ചെല്‍സാസിനി, എ.ഡി.എം സി മുഹമ്മദ് റഫീഖ്, സബ് ജഡ്ജ് എം.പി ഷൈജല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ദീപ സ്വാഗതവും ഘോഷയാത്ര കമ്മിറ്റി കണ്‍വീനര്‍ പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.