എടച്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്ന ശേഷിയുള്ള വ്യക്തികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  പദ്മിനി ടീച്ചർ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാഡിംങ് കമ്മിറ്റി ചെയർമാൻ  കൊയിലോത്ത് രാജൻ, വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ എൻ നിഷ,  ശ്രീജ പാലപ്പറമ്പത്ത് എന്നിവർ  സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ  അമ്പിളി സ്വാഗതവും വാർഡ് മെമ്പർ  ടി കെ മോട്ടി നന്ദിയും പറഞ്ഞു.