മണ്ണ് പരിശോധന

കാലവർഷാരംഭത്തിന് മുൻപായി ജില്ലയിൽ കർഷകരുടെ കൃഷിയിടങ്ങളിലെ ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിനും വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനുമായി കൃഷിവകുപ്പിന്റെ തിക്കോടിയിലുള്ള ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിയിൽ പരിശോധന ആരംഭിച്ചു.

താൽപര്യമുള്ള കർഷകർ, കർഷകസമിതികൾ, സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയ്ക്ക് നേരിട്ടോ കൃഷിഭവൻ മുഖേനയോ മണ്ണ് സാമ്പിളുകൾ നൽകാവുന്നതാണെന്ന് അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് അറിയിച്ചു. കൃഷി വകുപ്പിന്റെ സ്കീം പ്രകാരമുള്ള മണ്ണ് സാമ്പിളുകൾ സൗജന്യമായി പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9383471791

കായിക ക്ഷമതാ പരീക്ഷ

ജയിൽ വകുപ്പിലെ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് I (കാറ്റഗറി ന.-494/19,496/19), എക്സൈസ് വകുപ്പിലെ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി ന.-497/19,498/19) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും മെയ് 23 മുതൽ 26 വരെ സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ട്, ദേവഗിരി, ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ രാവിലെ 5.30 മുതൽ നടക്കും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും (പ്രൊഫൈലിൽ – നിർദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കം ) ഡൗൺലോഡ് ചെയ്തെടുത്ത്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസലുമായി രാവിലെ അഞ്ച് മണിക്കു കായികക്ഷമതാ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2371500, roclt.psc@kerala.gov.in

അപേക്ഷ ക്ഷണിച്ചു

എസ് എസ് എൽ സി / പ്ലസ് ടു /ഡിഗ്രി വിദ്യാർത്ഥികൾക്കായുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ടെക്നോളജി, വെയർഹൗസ് & ഇൻവെന്ററി, ലോജിസ്റ്റിക്സ് & സ്‌പ്ലൈ ചെയിൻ മാനേജ്മെന്റ്, അക്കൗണ്ടിങ്ങ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്ങ്, അർക്കിടെക്ച്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാൻഡ്‌ സർവേ, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയ്നിങ്ങ് എന്നീ വിഭാഗങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമ/ഡിപ്ലോമ/ സർട്ടിഫിക്കേഷൻ കോഴ്സുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് : കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിലോ, 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.