എല്ലാ ഗ്രാമപഞ്ചായത്തിലെയും മുഴുവൻ വാർഡുകളേയും വികസിത മേഖലകളാക്കി മാറ്റുക എന്നതാണ് സർക്കാർ നയമെന്ന് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കാക്കൂർ ഗ്രാമപഞ്ചായത്തിലെ മാക്കൂട്ടം- പെരുമീന്‍പുറം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാക്കൂർ ഗ്രാമപഞ്ചായത്തിലെ അഞ്ച് റോഡുകൾക്ക് കൂടി ഫണ്ട്‌ അനുവദിക്കുന്നതായി മന്ത്രി പറഞ്ഞു.

എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 29 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷത വഹിച്ചു. റോഡ് വികസന സമിതി കൺവീനർ ദേവാനന്ദ് ചാലൂർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടികൾ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സംഘാടകസമിതി ചെയർമാൻ എ.പി രാജേഷ് സ്വാഗതവും കൺവീനർ ബൈജു പാലരുകണ്ടി നന്ദിയും പറഞ്ഞു.